Posted On
date_range Updated On
date_range ഇസ്രായേൽ സൈന്യത്തിന്റെ വെടിയേറ്റ ഫലസ്തീൻ കൗമാരക്കാരൻ മരിച്ചു
റാമല്ല: അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ രണ്ടാഴ്ച മുമ്പ് നടത്തിയ റെയ്ഡിനിടെ ഇസ്രായേൽ സൈന്യത്തിന്റെ വെടിയേറ്റ ഫലസ്തീൻ കൗമാരക്കാരൻ മരണത്തിന് കീഴടങ്ങി. തലക്ക് ഗുരുതര വെടിയേറ്റ മുൻതാസർ മുഹമ്മദ് ദീബ് ഷവ്വയാണ് (16) മരണത്തിന് കീഴടങ്ങിയതെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദിവസങ്ങൾക്കിടെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെടുന്ന 51ാമത്തെ ഫലസ്തീനിയാണ് ഷവ്വ.
വടക്കൻ അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ നബ്ലസ് നഗരത്തിലെ ബാലാട്ട അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം ഫെബ്രുവരി എട്ടിന് പുലർച്ച രണ്ടിന് നടത്തിയ റെയ്ഡിനിടെയാണ് വഴിയരികിൽനിന്ന ഷവ്വക്ക് വെടിയേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.