Posted On
date_range Updated On
date_range ഫലസ്തീൻ പൗരനെ ഇസ്രായേൽ സേന വെടിവെച്ചുകൊന്നു
ജറൂസലം: സൈനികനുനേരെ കാറിടിച്ചുകയറ്റിയെന്നാരോപിച്ച് ഫലസ്തീൻ പൗരനെ ഇസ്രായേൽ സേന വെടിവെച്ചുകൊന്നു. ഹബ്ബാസ് അബ്ദൽ ഹഫീസ് യൂസുഫ് റയാനാണ് (54) കൊല്ലപ്പെട്ടത്.
അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ മക്കാബിൻ സൈനിക ചെക്ക്പോസ്റ്റിന് സമീപത്ത് ബുധനാഴ്ചയാണ് സംഭവം. ചെക്ക്പോസ്റ്റിന് സമീപത്തു നിൽക്കുകയായിരുന്ന ഇസ്രായേൽ സൈനികനുനേരെ കാറിടിച്ചുകയറ്റുകയായിരുന്നു. തുടർന്ന് കാറുപേക്ഷിച്ചശേഷം ഇയാൾ ഇസ്രായേൽ സൈനികനെ മഴു ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
സംഭവത്തിൽ ഇസ്രായേൽ സൈനികന് ഗുരുതര പരിക്കേറ്റു. തുടർന്ന് സൈന്യം ഇയാൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു. വെസ്റ്റ്ബാങ്കിൽ ഈ വർഷം ഇസ്രായേൽ സേനയുടെ വെടിയേറ്റ് 125 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.