Posted On
date_range Updated On
date_range ബലൂചിസ്താനിലെ ഭീകരാക്രമണത്തില്‍ പാക് സൈനികന്‍ മരിച്ചു
ക്വെറ്റ: പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പാക് സൈനികനും രണ്ട് ഭീകരരും കൊല്ലപ്പെട്ടു. ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഖരണ്‍ ജില്ലയിലെ ഹുല്‍മെര്‍ഗില്‍ നടന്ന സൈനിക ഓപറേഷനിലാണ് സംഭവം. തോക്കുകളും വെടിക്കോപ്പുകളും കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ മാസം, ബലൂചിസ്താനില്‍ നടന്ന രണ്ട് ഭീകരാക്രമണങ്ങളില്‍ നാലു പാക് സൈനികര്‍ കൊല്ലപ്പെടുകയും എട്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.