Posted On
date_range Updated On
date_range പാക് പ്രധാനമന്ത്രി ഷഹബാസ് ശരീഫിന് കോവിഡ്
ഇസ്ലാമാബാദ്: പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ശരീഫിന് കോവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച യു.കെയിൽനിന്ന് തിരിച്ചെത്തിയശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റിവായതെന്ന് വാർത്താവിതരണ മന്ത്രി മറിയം ഔറംഗസേബ് പറഞ്ഞു. കോപ്-27 കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഈജിപ്തിലെത്തിയ ഇദ്ദേഹം സഹോദരൻ നവാസ് ശരീഫിനെ സന്ദർശിക്കാനാണ് ലണ്ടനിലേക്കു പോയത്. മൂന്നാം തവണയാണ് പാക് പ്രധാനമന്ത്രിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.