അനുമതി ലഭിച്ചാൽ ഇന്ത്യയിലേക്ക് കോവിഡ് സന്നദ്ധ സേവനത്തിന് വരാൻ തയാറായി നിൽക്കുന്ന ഇൗദി ഫൗണ്ടേഷൻ അംഗങ്ങളും ആംബുലൻസുകളും
Posted On
date_range Updated On
date_range കോവിഡ്: ഇന്ത്യക്ക് സഹായ ഹസ്തവുമായി പാക് സന്നദ്ധ സംഘടന
ഇസ്ലാമാബാദ്: പാക് സന്നദ്ധ സംഘടനയായ ഇൗദി ഫൗണ്ടേഷൻ സഹായവുമായി ഇന്ത്യയിലേക്ക്. ഇൗദി ഫൗണ്ടേഷൻ ചെയർമാൻ ഫൈസൽ ഇൗദി സഹായ സന്നദ്ധത അറിയിച്ച് ഇന്ത്യൻ പ്രധാനമന്ത്രിക്ക് കത്തയച്ചു.
ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സാധ്യമാകുന്ന എല്ലാ സഹായങ്ങളും ഇന്ത്യക്ക് വാഗ്ദാനം ചെയ്യുന്നതായി ഫൈസൽ ഇൗദി അറിയിച്ചു.
50 ആംബുലൻസുകളും തങ്ങളുടെ വളൻറിയർമാരും അനുമതി ലഭിച്ചാലുടൻ ഇന്ത്യയിലേക്ക് യാത്ര തിരിക്കാൻ തയാറായി നിൽക്കുകയാണെന്ന് ഫൈസൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.