Posted On
date_range Updated On
date_range വടക്കൻ ഈജിപ്തിൽ ട്രെയിൻ പാളം തെറ്റി രണ്ടു മരണം; 16 പേർക്ക് പരിക്ക്
കെയ്റോ: ഈജിപ്തിൽ ട്രെയിൻ പാളം തെറ്റി രണ്ടുപേർ മരിച്ചു. 16പേർക്ക് പരിക്കേറ്റിട്ടുണ്ട്. കെയ്റോയിൽ ചൊവ്വാഴ്ചയാണ് സംഭവം. നൈൽ ഡെൽറ്റയിലെ മെനൂഫ് നഗരത്തിലേക്ക് പോയ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഡ്രൈവറുടെ പിഴവാണ് ട്രെയിൻ പാളം തെറ്റാൻ കാരണമെന്ന് ഈജിപ്ത് റെയിൽവെ അതോറിറ്റി അറിയിച്ചു. സംഭവത്തിൽ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
നേരത്തെ, 2022ൽ കെയ്‌റോയിൽ നിന്ന് തെക്കൻ ഈജിപ്തിലേക്ക് പോയ ട്രെയിനിലുണ്ടായ തീപ്പിടുത്തത്തിൽ 300ഓളം ആളുകൾ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.