Posted On
date_range Updated On
date_range അതിർത്തി കടന്ന യു.എസ് സൈനികനെ നാടുകടത്തുമെന്ന് ഉത്തര കൊറിയ
സോൾ: കഴിഞ്ഞ ജൂലൈയിൽ അതിർത്തി കടന്നെത്തിയ അമേരിക്കൻ സൈനികനെ പുറത്താക്കാൻ തീരുമാനിച്ചതായി ഉത്തര കൊറിയ അറിയിച്ചു. ട്രാവിസ് കിങ് എന്ന സൈനികനാണ് അതിസുരക്ഷയുള്ള അതിർത്തി കടന്ന് ഉത്തര കൊറിയയിൽ എത്തിയത്. ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നത് പൂർത്തിയായെന്ന് കൊറിയൻ സെൻട്രൽ വാർത്താ ഏജൻസി ബുധനാഴ്ച അറിയിച്ചു.
അമേരിക്കൻ സേനയിലെ വംശീയ വിവേചനത്തിലും മനുഷ്യത്വ രഹിതമായ പെരുമാറ്റത്തിലും മനംമടുത്ത് അനധികൃതമായി ഉത്തര കൊറിയയിലേക്ക് കടക്കുകയായിരുന്നുവെന്ന് സൈനികൻ സമ്മതിച്ചതായും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാണ് ഇദ്ദേഹത്തെ രാജ്യത്തുനിന്ന് പുറത്താക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.