Posted On
date_range Updated On
date_range ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചു
സോൾ: ഉത്തര കൊറിയ മൂന്ന് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചതായി ദക്ഷിണ കൊറിയ. വ്യാഴാഴ്ച ഉച്ചക്കു ശേഷം തലസ്ഥാനമായ പ്യോങ് യാങ്ങിൽനിന്നാണ് മിസൈലുകൾ പരീക്ഷിച്ചത്. ഉത്തരകൊറിയയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് മിസൈൽ പരീക്ഷണ വാർത്ത പുറത്തുവന്നത്. കോവിഡ് മഹാമാരി തുടങ്ങിയതിനു ശേഷം ആദ്യമായാണ് ഉത്തര കൊറിയയിൽ രോഗബാധ സ്ഥിരീകരിക്കുന്നത്.
തുടർന്ന് വൈറസ് പടരുന്നത് തടയാൻ പ്രസിഡന്റ് കിം ജോങ് ഉൻ രാജ്യവ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.