Posted On
date_range Updated On
date_range അമേരിക്കയിൽ പള്ളി ഇമാം വെടിയേറ്റു മരിച്ചു
ന്യൂജേഴ്സി: അമേരിക്കയിലെ ന്യൂജേഴ്സിയിൽ മുസ്‌ലിം പുരോഹിതൻ പള്ളിക്ക് പുറത്ത് വെടിയേറ്റു മരിച്ചു. പള്ളി ഇമാം ഹസൻ ശെരീഫാണ് കൊല്ലപ്പെട്ടത്.
പ്രാദേശിക സമയം രാവിലെ ആറു മണിക്ക് ന്യൂജേഴ്സിയിലെ നവാർക്കിലെ മസ്ജിദ് മുഹമ്മദ് നെവാർക്ക് മോസ്കിന്‍റെ പുറത്താണ് സംഭവം. വെടിവെപ്പിൽ ഗുരുതര പരിക്കേറ്റ പുരോഹിതനെ സമീപത്തെ യൂണിവേഴ്സിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ ആരെയും പൊലീസ് പിടികൂടിയിട്ടില്ല. വെടിവെപ്പിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് അറിയില്ലെന്നും അക്രമി ഇമാമിനെ ലക്ഷ്യമിട്ടതാണോ എന്ന് വ്യക്തമല്ലെന്നും അധികൃതർ വ്യക്തമാക്കി.
അമേരിക്കയിലെ ഏറ്റവും വലിയ മുസ്‌ലിം പൗരാവകാശ- അഭിഭാഷക സംഘടനയായ ന്യൂജേഴ്‌സിയിലെ കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്‌ലാമിക് റിലേഷൻസ് സംഭവത്തെ അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.