Posted On
date_range Updated On
date_range അഫ്ഗാനിൽ പള്ളിക്കുള്ളിൽ ചാവേറാക്രമണം;രണ്ടു പേർ കൊല്ലപ്പെട്ടു
കാബൂൾ: അഫ്ഗാന്‍റെ തലസ്ഥാനമായ കാബൂളിൽ ആഭ്യന്തരമന്ത്രാലയത്തിന്‍റെ പള്ളിക്കുള്ളിലുണ്ടായ ചാവേറാക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. മന്ത്രാലയ ജീവനക്കാരും മറ്റും നമസ്കരിക്കുന്നതിനിടയിലായിരുന്നു സ്ഫോടനം.
എന്നാൽ സ്ഫോടന കാരണം വ്യക്തമായിട്ടില്ല. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
കഴിഞ്ഞയാഴ്ച കാബൂളിലെ വിദ്യാഭ്യാസ കേന്ദ്രത്തിലുണ്ടായ ബോംബ് സ്ഫോടനത്തിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പള്ളിക്കുള്ളിൽ ആക്രമണം നടന്നതെന്ന് താലിബാൻ ഉദ്യോഗസ്ഥർ പറഞ്ഞു.
അതേ സമയം തങ്ങൾ അധികാരമേറ്റെടുത്തതു മുതൽ മുഖ്യ എതിരാളികളായ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്‍റെ അക്രമണം തുടരുകയാണെന്ന് താലിബാൻ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.