മലേഷ്യയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച്​ നിരവധി പേർക്ക്​ പരി​ക്ക്​

ക്വാലാലംപൂർ: മലേഷ്യയിൽ രണ്ട്​ എൽ.ആർ.ടി ട്രെയിനുകൾ കൂട്ടിയിടിച്ച്​ നിരവധി പേർക്ക്​ പരിക്ക്​. 213ഓളം പേർക്ക്​ പരിക്കേറ്റുവെന്നാണ്​ റിപ്പോർട്ട്​. ക്വാലാലംപൂരിലെ കെലാന ജയ ലൈനിലാണ്​ അപകടം. ഇതിൽ 47 പേരുടെ പരിക്ക്​ ഗുരുതരമാണ്​. 166 പേർക്ക്​ നിസാര പരിക്കേറ്റുവെന്നും അധികൃതർ അറിയിച്ചു.


പരിക്കേറ്റവരെ ക്വാലാലംപൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാരില്ലാതെ എത്തിയ ട്രെയിനുമായി മറ്റൊന്ന്​ കൂട്ടിയിടിച്ചാണ്​ അപകടമുണ്ടായതെന്ന്​ ഫെഡറൽ ടെറിറ്ററി മിനിസ്റ്റർ അനുർ മൂസ പറഞ്ഞു. അംപാങ്​ സ്​റ്റേഷനിൽ നിന്നും യാത്ര പുറപ്പെട്ടവരാണ്​ അപകടത്തിൽപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.



ഒാപ്പറേഷൻ സെന്‍ററിലെ ആശയവിനിമയത്തിലുണ്ടായ പിഴവാണ്​ അപകടത്തിലേക്ക്​ നയിച്ചതെന്നാണ്​ പ്രാഥമിക സൂചന. ഇതേക്കുറിച്ച്​ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും അധികൃതർ അറിയിച്ചു.

Tags:    
News Summary - More than 210 people injured after 2 LRT trains collide in Kuala Lumpur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.