Posted On
date_range Updated On
date_range യു.എസിൽ വീണ്ടും കൂട്ടവെടിവെപ്പ്: ഗർഭിണിയടക്കം നാലുമരണം
ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ കൂട്ടവെടിവെപ്പ്. ഗർഭിണിയെയും രണ്ടു കൗമാരക്കാരികളെയും വെടിവെച്ചുകൊന്ന കൊലയാളി പിന്നീട് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. ഗലേന പാർക്കിലെ ഹൂസ്റ്റൺ മേഖലയിലാണ് അറുകൊല.
19, 14, 13 പ്രായക്കാരായ മൂന്നുപേരെ കൊല്ലുകയും വീട്ടിലെ 12 വയസ്സുകാരിക്കുനേരെ ലൈംഗിക അതിക്രമം നടത്തുകയും ചെയ്ത ശേഷമാണ് 38കാരനായ അക്രമി ആത്മഹത്യ ചെയ്തത്. കൊല്ലപ്പെട്ട യുവതിയുടെ അമ്മയുടെ ആൺസുഹൃത്താണ് കൊലയാളി.
യുവതിയുടെ ഒരു വയസ്സുള്ള കുഞ്ഞിനെ അധികൃതർ രക്ഷപ്പെടുത്തി. ആരുടെയും പേരുകൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.