Posted On
date_range Updated On
date_range പാക് പ്രധാനമന്ത്രിയുടെ വീട്ടിൽ നുഴഞ്ഞുകയറിയയാൾ പിടിയിൽ
ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്‍റെ വീട്ടിൽ നുഴഞ്ഞുകയറിയയാളെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. മൂന്ന് വ്യത്യസ്ത വഴികളിലൂടെയാണ് പ്രതി പ്രധാനമന്ത്രിയുടെ വീട്ടിലേക്ക് പോയതെന്നും റിപ്പോർട്ടിൽ പറയുന്നു. ഭീകര വിരുദ്ധ സേനക്ക് കൈമാറിയ ഇയാളെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്.
അറസ്റ്റിനെ തുടർന്ന് സുരക്ഷാ ഏജൻസികൾ പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളും അന്വേഷണ ഏജൻസികൾ ശേഖരിച്ചിട്ടുണ്ട്. ഇയാൾ എങ്ങിനെ വീട്ടിൽ പ്രവേശിച്ചുവെന്ന് കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.