Posted On
date_range Updated On
date_range അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ മലയാളി
വാഷിങ്ടൺ: അടുത്ത വർഷം നടക്കാനിരിക്കുന്ന അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി വിവേക് രാമസ്വാമി. പാലക്കാട് ജില്ലകളിൽ വേരുകളുള്ള ഇദ്ദേഹത്തിന്‍റെ മാതാപിതാക്കളായ വി.ജി രാമസ്വാമിയും ഗീതയും അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. 37കാരനായ ഇദ്ദേഹം അമേരിക്കയിലാണ് ജനിച്ചതും വളർന്നതും.
യേൽ, ഹാർവാർഡ് സർവകലാശാലകളിൽനിന്നാണ് പഠനം പൂർത്തിയാക്കിയത്.
റിപ്പബ്ലിക്കൻ പാർട്ടിയിൽനിന്നാണ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടുള്ളത്. അമേരിക്കയിൽ സംരംഭകനായ വിവേക് രാമസ്വാമി സാമൂഹിക പ്രവർത്തകൻ കൂടിയാണ്. ഒഹായോയിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.