Posted On
date_range Updated On
date_range ഓക്സ്ഫെഡ് ബിരുദധാരിയായി മലാല യൂസുഫ് സായ്
ഓക്സ്ഡ്ഫെഡ് ബിരുദം പൂർത്തിയാക്കി സമാധാന നൊബേൽ ജേതാവ് മലാല യൂസുഫ് സായ്. ഓക്സ്െഫഡ് യൂനിവേഴ്സിറ്റിയിൽ നടന്ന ബിരുദദാന ചടങ്ങിന്‍റെ ചിത്രങ്ങൾ മലാല തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുെവച്ചത്. തത്ത്വചിന്ത, രാഷ്ട്രീയം, സാമ്പത്തിക ശാസ്ത്രം എന്നീ വിഷയങ്ങളിൽ ബിരുദ പഠനം നടത്തി വരികയായിരുന്നു മലാല. ബിരുദധാരണത്തിനുള്ള പ്രത്യേക വസ്ത്രം ധരിച്ചുള്ള ചിത്രത്തിൽ മാതാപിതാക്കളും ഒക്കെയുണ്ട്. ഭർത്താവ് അസർ മാലിക്കിന് ഒപ്പമുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്. അടുത്തിടെയാണ് പാക് ക്രിക്കറ്റ് ബോർഡ് അംഗമായ അസറുമായി മലാലയുടെ വിവാഹം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.