Posted On
date_range Updated On
date_range ജപ്പാനിലെ മിയാഗിയിൽ വൻ ഭൂചലനം
ടോക്കിയോ: ജപ്പാനിലെ മിയാഗിയിൽ ശക്തമായ ഭൂചലനം. ശനിയാഴ്ച രാവിലെ 8.14 ന് കസേനുമക്ക് 61 കിലോമീറ്റർ അകലെ റിക്ടർ സ്കെയിലിൽ 6.1 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഭൂകമ്പത്തിൽ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.
ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിൽ നിന്ന് 407 കിലോമീറ്റർ വടക്കുകിഴക്ക് ആണ് ഭൂകമ്പത്തിെൻറ പ്രഭവകേന്ദ്രമെന്ന് ഏജൻസി അറിയിച്ചു. ഉപരിതലത്തിൽ നിന്ന് 47 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്.
നിലവിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല. തീരദേശത്ത് ഉയർന്ന തിരമാലക്ക് സാധ്യതയുണ്ടെന്നും തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ഏജൻസികൾ അറിയിച്ചിട്ടുണ്ട്. ഭൂചലനത്തിൽ നാശനഷ്ടമോ ആളപായമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.