Posted On
date_range Updated On
date_range ഗ്രീസിലെ ക്രീറ്റ് ദ്വീപിൽ 5.7 തീവ്രതയിൽ ഭൂചലനം
ക്രീറ്റ്: ഗ്രീസിലെ ക്രീറ്റ് ദ്വീപിൽ 5.7 തീവ്രതയിൽ ഭൂചലനം. പ്രാദേശിക സമയം 4.28നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഹെരാകിലോൻ പട്ടണത്തിന് 55 കിലോമീറ്റർ അകലെ 60 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രമെന്ന് യൂറോപ്യൻ-മെഡിറ്ററേനിയൻ ഭൂകമ്പ ശാസ്‌ത്ര കേന്ദ്രം അറിയിച്ചു.
ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂചലനത്തെ തുടർന്ന് ജാഗ്രതയുടെ ഭാഗമായി സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.
ആഫ്രിക്കൻ-യൂറോപ്യൻ പ്ലേറ്റുകളുടെ അതിർത്തിയിലെ മെഡിറ്ററേനിയൻ കടൽ ഉൾപ്പെടുന്ന ഗ്രീസ് ഭൂചലന സാധ്യത കൂടുതലുള്ള മേഖലയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.