Posted On
date_range Updated On
date_range ഗോടബയ രാജപക്സ ശ്രീലങ്കയിൽ തിരിച്ചെത്തി
കൊളംബോ: ജനകീയ പ്രക്ഷോഭത്തെ തുടർന്ന് രാജ്യം വിട്ട മുൻ പ്രസിഡന്‍റ് ഗോടബയ രാജപക്സ ശ്രീലങ്കയിൽ തിരിച്ചെത്തി. ഏഴാഴ്ച മുമ്പ് രാജ്യംവിട്ട ഗോടബയ, ഇന്നലെ രാത്രിയാണ് കൊളംബോ വിമാനത്താവളത്തിലിറങ്ങിയത്. അദ്ദേഹത്തെ സ്വീകരിക്കാൻ പാർട്ടി നേതാക്കൾ എത്തിയിരുന്നു.
പ്രക്ഷോഭത്തെ തുടർന്ന് രാജ്യംവിട്ട ശേഷം മാലിദ്വീപ്, സിംഗപ്പൂര്‍, തായ്‍ലന്‍ഡ് എന്നിവിടങ്ങളില്‍ സന്ദര്‍ശക വിസയില്‍ കഴിയുകയായിരുന്നു ഗോടബയ. സാമ്പത്തിക പ്രതിസന്ധിയില്‍ രോഷാകുലരായ ജനം പ്രസിഡന്റിന്റെ വസതി ഉള്‍പ്പെടെ കൈയേറിയിരുന്നു.
പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുകയും സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഐ.എം.എഫില്‍ നിന്നും 2.9 ബില്യണ്‍ യു.എസ് ഡോളര്‍ ധനസഹായം ലഭിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഗോടബയയുടെ തിരിച്ചെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.