Posted On
date_range Updated On
date_range അന്ത്യയാത്രയിൽ രാജ്ഞിയെ അനുഗമിക്കാൻ ചാൾസ് രാജാവും മക്കളായ വില്യമും ഹാരിയും
ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള പേടകം ബക്കിങ്ഹാം കൊട്ടാരത്തിൽ നിന്ന് ബ്രിട്ടീഷ് പാർലമെൻറിലേക്ക് കൊണ്ടുപോകുന്ന വിലാപയാത്രയിൽ ചാൾസ് മൂന്നാമൻ രാജാവും അദ്ദേഹത്തിന്റെ സഹോദരന്മാരും മക്കളായ വില്യം രാജകുമാരനും ഹാരിയും പങ്കെടുത്തു.
രാജ്ഞിയുടെ പേടകത്തിനു മുകളിൽ വെളുത്ത റോസാപ്പൂക്കളും കിരീടവും ചാർത്തിയിരുന്നു. വില്യം രാജകുമാരൻ, വെയിൽസ് രാജകുമാരൻ, സർ തിമോത്തി ലോറൻസ്, ഹാരി രാജകുമാരൻ, സസെക്സ് ഡ്യൂക്ക്, ചാൾസ് മൂന്നാമൻ രാജാവ്, മിസ്റ്റർ പീറ്റർ ഫിലിപ്സ്, ആനി, റോയൽ രാജകുമാരി, ആൻഡ്രൂ രാജകുമാരൻ എന്നിവരാണ് വിലാപ യാത്രയിൽ പങ്കെടുത്തത്. വിദേശരാജ്യങ്ങളിൽ നിന്നുള്ള ചിലരും വിലാപയാത്രയിൽ ഉണ്ടായിരുന്നു. അവരുടെ കൂട്ടത്തിൽ ചെറുപ്പക്കാരും പ്രായമായവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.