Posted On
date_range Updated On
date_range ഏറെ കാലത്തിനു ശേഷം കിമ്മിെൻറ ഭാര്യ പൊതുവേദിയിൽ
പ്യോങ്യാങ്: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിെൻറ ഭാര്യ രി സോൽ ജു ഏറെ കാലത്തിനു ശേഷം പൊതുവേദിയിൽ. ഉത്തരകൊറിയൻ സ്ഥാപക നേതാവ് കിം ജോങ് ഇല്ലിെൻറ ജന്മവാർഷികത്തോടനുബന്ധിച്ചു നടന്ന സംഗീതപരിപാടിയിലാണ് കിമ്മിനൊപ്പം രിയും പങ്കെടുത്ത
ത്. ഒരു വർഷത്തോളം രിയെ പൊതുവേദിയിൽ കാണാതായപ്പോൾ കോവിഡ് പിടിപെട്ട് കിടപ്പായെന്ന രീതിയിൽ അഭ്യൂഹം പരന്നിരുന്നു. കോവിഡ് കാലത്ത് പുറത്തൊന്നുമിറങ്ങാതെ മക്കളെയും നോക്കി വീട്ടിലിരിക്കുകയായിരുന്നു അവരെന്നാണ് ദക്ഷിണ കൊറിയൻ ചാരസംഘടന പറയുന്നത്. 2009ലാണ് കിം രിയെ വിവാഹം കഴിച്ചത്. ദമ്പതികൾക്ക് മൂന്നു മക്കളാണെന്നാണ് കരുതുന്ന
ത്. കിമ്മിെൻറ കുടുംബത്തെ കുറിച്ചുള്ള വിവരങ്ങൾ ഉത്തരകൊറിയയിലെ മാധ്യമങ്ങൾ പോലും പുറത്തുവിടാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.