Posted On
date_range Updated On
date_range കിമ്മിനെ വില കുറച്ചു കാണരുത്; അദ്ദേഹം ആരോഗ്യത്തോടെയിരിക്കുന്നു -ട്രംപ്
വാഷിങ്ടൺ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ പൂർണ്ണ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. അദ്ദേഹത്തെ വിലകുറച്ച് കാണരുതെന്നും ട്രംപ് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു ട്രംപിൻെറ പ്രതികരണം.
കിം ജോങ് ഉൻ കോമയിലാണെന്നും സഹോദരിയെ ഭരണച്ചുമതല ഏൽപ്പിച്ചെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ, ഇതിന് പിന്നാലെ ഉത്തരകൊറിയയിൽ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളിൽ സന്ദർശനം നടത്തി കിം വാർത്തകളുടെ മുനയൊടിച്ചു. പിന്നീട് പാർട്ടി യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു.
കിം ഗുരുതര രോഗത്തിൻെറ പിടിയിലാണെന്ന് ദക്ഷിണകൊറിയൻ പ്രസിഡൻറിൻെറ സഹായിയായ ചാങ് സോങ് മിൻ ട്വിറ്ററിൽ കുറിച്ചിരുന്നു. എന്നാൽ, ഇത്തരം റിപ്പോർട്ടുകളെ മുഴുവൻ തള്ളിയാണ് ട്രംപിൻെറ ട്വീറ്റ് പുറത്ത് വന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.