Posted On
date_range Updated On
date_range യു.എസ് സഭയിൽ എട്ടുമണിക്കൂർ തുടർച്ചയായി പ്രസംഗിച്ച് റെക്കോഡിട്ട് കെവിൻ മക്കാർത്തി
വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ജോ ബൈഡെൻറ സാമൂഹിക വിനിയോഗ ബില്ലിനെ എതിർത്ത് വ്യാഴാഴ്ച 8.38ന് തുടങ്ങിയ പ്രസംഗം മക്കാർത്തി അവസാനിപ്പിച്ചത് വെള്ളിയാഴ്ച പുലർച്ചെ 5.11നാണ്. എട്ടു മണിക്കൂർ 23 മിനിറ്റോളം സമയം.
കോൺഗ്രസ് സ്പീക്കർ നാൻസി പെലോസിയുടെ റെക്കോഡാണ് പഴങ്കഥയാക്കിയത്. 2018 ഫെബ്രുവരിയിൽ ഹൗസ് മൈനോറിറ്റി നേതാവായിരുന്നപ്പോഴാണ് കുടിയേറ്റ വിഷയത്തിൽ സഭയിൽ എട്ടു മണിക്കൂർ ഏഴുമിനിറ്റ് പ്രസംഗിച്ച് നാൻസി പെലോസി റെക്കോഡിട്ടത്. നേരിയ ഭൂരിപക്ഷത്തിൽ സാമൂഹിക വിനിയോഗ ബില്ല് പാസാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.