(AP Photo/Majdi Mohammed)
Posted On
date_range Updated On
date_range ഇസ്രായേൽ സൈന്യം ഫലസ്തീനിയെ വെടിവെച്ചു കൊന്നു
ജറൂസലം: അധിനിവേശ വെസ്റ്റ് ബാങ്കിൽ പട്രോളിങ് നടത്തിയ സൈനികരുടെ ഇടയിലേക്ക് കാർ ഇടിച്ചുകയറ്റാൻ ശ്രമിച്ചുവെന്നാരോപിച്ച് ശനിയാഴ്ച ഫലസ്തീൻ സ്വദേശിയെ ഇസ്രായേൽ സൈന്യം വെടിവെച്ചു കൊന്നതായി റിപ്പോർട്ട്. വടക്കൻ വെസ്റ്റ് ബാങ്കിലെ നബ്ലസ് നഗരത്തിന് സമീപമാണ് സംഭവം. വാഹനമോടിച്ചു കയറ്റാൻ ശ്രമിച്ചപ്പോൾ സൈനികർ വെടിയുതിർക്കുകയായിരുന്നുവെന്ന് സൈന്യം പ്രസ്താവനയിൽ അറിയിച്ചു. ഞായറാഴ്ച രാത്രി ആരംഭിക്കുന്ന യഹൂദ പുതുവർഷത്തിന് മുന്നോടിയായി അതി ജാഗ്രതയിലാണെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.