Posted On
date_range Updated On
date_range ഇസ്രായേലി കുടിയേറ്റക്കാരൻ ഫലസ്തീനിയെ വധിച്ചു
വെസ്റ്റ് ബാങ്ക്: അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഇസ്രായേലി കുടിയേറ്റക്കാരൻ ഫലസ്തീൻ പൗരനെ വധിച്ചു. അബ്ദുൽ കരീം ബദീ ശൈഖാണ് (21) മരിച്ചത്. ഖാൽഖിലിയയിലെ അനധികൃത കുടിയേറ്റ കേന്ദ്രത്തിന് മുന്നിലാണ് സംഭവം. കൊല്ലപ്പെട്ടയാളുടെ പക്കൽ കത്തിയും സ്ഫോടകവസ്തുവും ഉണ്ടായിരുന്നുവെന്ന ഇസ്രായേൽ സൈന്യത്തിന്റെ ആരോപണം ഫലസ്തീൻ അധികൃതർ നിഷേധിച്ചു.
അബ്ദുൽ കരീമിന് ഒരു സായുധ സംഘവുമായും ബന്ധമില്ലെന്ന് അധികൃതർ കൂട്ടിച്ചേർത്തു. അതിനിടെ വ്യാഴാഴ്ച തെൽ അവീവിൽ ഹമാസ് പ്രവർത്തകന്റെ വെടിയേറ്റ് മൂന്ന് ഇസ്രായേൽ പൗരന്മാർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. വെസ്റ്റ് ബാങ്കിൽ വ്യാഴാഴ്ച മൂന്ന് ഫലസ്തീനികളെ വെടിവെച്ചുകൊന്നതിന്റെ പ്രതികാരമാണിതെന്ന് സംഘടന വൃത്തങ്ങൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.