ഇസ്രയേൽ ആക്രമണത്തിൽ നിലംപൊത്തി ഗസ്സയിലെ 13നില കെട്ടിടം; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്​

ഗസ്സ സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ 13 നില കെട്ടിടം തകർന്നടിയുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്​. ഇസ്രയേൽ ഗസ്സയിൽ നടത്തുന്ന വ്യോമാക്രമണത്തിലാണ്​ കൂറ്റൻ കെട്ടിടം നിലംപൊത്തിയത്​. കെട്ടിടങ്ങൾക്കടിയിൽപ്പെട്ട്​ നിരവധിപേർക്ക്​ ജീവൻ നഷ്​ടപ്പെട്ടതായാണ്​ വിവരം.

13 നിലകളുള്ള താമസ സമുച്ചയമാണ്​ നിലം പൊത്തിയത്​. സമീപത്തെ നിരവധി കെട്ടിടങ്ങളും​ തകർന്നിരുന്നു. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

വിവിധ ഇടങ്ങളിൽ ഈദ്​ ദിനത്തിലും ഇസ്രായേൽ യുദ്ധ വിമാനങ്ങൾ ആക്രമണം തുടരുകയാണ്​. ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 69 ആയിരുന്നു. ഇവരിൽ 17 കുട്ടികളും എട്ട്​ സ്​ത്രീകളും ഉൾപ്പെടും. 400ൽ അധികംപേർക്കാണ്​ പരിക്കേറ്റത്​.

10ൽ അധികം ഹമാസ്​ നേതാക്കൾ കൊല്ലപ്പെട്ടതായാണ്​ വിവരം. ഫലസ്​തീൻ സുരക്ഷ സേനയുടെയും പൊലീസിന്‍റെയും കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ്​ ഇസ്രായേൽ ആക്രമണം. 


Tags:    
News Summary - Israel airstrike destroys 13-storey residential building in Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.