Posted On
date_range Updated On
date_range ജൂഡോ ഫെഡറേഷൻ പുടിന്റെ ബഹുമതികൾ തിരിച്ചെടുത്തു
ബുഡപെസ്റ്റ്: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് സമ്മാനിച്ച ബഹുമതികൾ തിരിച്ചെടുത്ത് അന്താരാഷ്ട്ര ജൂഡോ ഫെഡറേഷൻ (ഐ.ജെ.എഫ്). 2008ൽ ബഹുമാനാർഥം അദ്ദേഹത്തിന് സമ്മാനിച്ച അധ്യക്ഷ പദവിയും അംബാസഡർ എന്ന നിലയിലുള്ള അംഗീകാരവുമാണ് ഐ.ജെ.എഫിന്റെ ആഗോള ഭരണസമിതി പിൻവലിച്ചത്.
ലോകരാജ്യങ്ങളെ ആശങ്കയിലാഴ്ത്തി യുക്രെയ്നുനേരെ ആക്രമണം അഴിച്ചുവിട്ട സാഹചര്യത്തിലാണ് നടപടി. ജൂഡോയിൽ ഏറെ തൽപരനായ പുടിന് 2012ൽ ഐ.ജെ.എഫ് എട്ടാമത് ഡാൻ പദവി സമ്മാനിച്ചിരുന്നു. റഷ്യയിൽ ജൂഡോയിൽ ഈ ഗ്രേഡ് ലഭിക്കുന്ന ആദ്യ വ്യക്തികൂടിയാണ് 69കാരനായ പുടിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.