Posted On
date_range Updated On
date_range ഇന്തോനേഷ്യയിൽ ബോട്ട് മറിഞ്ഞ് 17 പേരെ കാണാതായി
ജക്കാർത്ത: കാർഗോ കപ്പൽ മത്സ്യബന്ധന ബോട്ടിൽ ഇടിച്ച് 17 പേരെ കാണാതായി. ഇന്തോനേഷ്യയിലെ ജാവ ദ്വീപിനടുത്താണ് സംഭവം. 32 പേർ മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്നു.
15 പേരെ നാവികസേന രക്ഷപ്പെടുത്തി. കാണാതായവർക്കുവേണ്ടി തിരച്ചിൽ തുടരുകയാണെന്ന് സമുദ്രഗതാഗത ഡയറക്ട്രേറ്റ് അറിയിച്ചു.
ബോർണിയോ ദ്വീപിൽ നിന്നും ക്രൂഡ് ഓയിലുമായി വരികയായിരുന്ന 'എം.വി ഹെബാകോ പയനീർ' കാർഗോ കപ്പലാണ് അപകടമുണ്ടാക്കിയത്. മീൻ വലകുടുങ്ങി കപ്പലിെൻറ പ്രൊപ്പല്ലർ കേടുവന്നിരുന്നതായും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.