ചൈനീസ് സൈന്യത്തെ വടംവലിയിൽ തോൽപ്പിച്ച് ഇന്ത്യൻ സൈനികർ
ന്യൂഡൽഹി: ചൈനീസ് സൈന്യത്തെ വടംവലിയിൽ തോൽപ്പിച്ച് ഇന്ത്യൻ സൈനികർ. ഇരു രാജ്യത്തെ സൈനികർ വടംവലി മത്സരത്തിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലാണ്. സുഡാനിൽ യു.എൻ നടത്തുന്ന സമാധാന ദൗത്യത്തിൽ പങ്കെടുക്കുന്നതിനായാണ് രണ്ട് രാജ്യങ്ങളുടേയും സൈനികരെത്തിയത്.
എ.എൻ.ഐയാണ് ഇന്ത്യൻ-ചൈനീസ് സൈനികർ സൗഹൃദ വടംവലി മത്സരത്തിലേർപ്പെട്ട കാര്യം റിപ്പോർട്ട് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിഡിയോയുടെ ആധികാരികത സൈന്യം സ്ഥിരീകരിച്ചുണ്ട്. വടംവലിയിൽ ഇന്ത്യൻ സൈന്യം വിജയിച്ചതിന് ശേഷം നടത്തുന്ന ആഘോഷങ്ങളും ദൃശ്യങ്ങളിലുണ്ട്.
2005ലാണ് യുണൈറ്റഡ് നേഷൻസ് മിഷൻ ഇൻ സുഡാൻ സ്ഥാപിക്കപ്പെട്ടത്. സുഡാൻ സർക്കാരും സുഡാൻ പീപ്പിൾസ് ലിബറേഷൻ മൂവ്മെന്റും തമ്മിൽ സമാധാനകരാറിൽ ഒപ്പുവെച്ചതിനെ തുടർന്നാണ് ഇത് നിലവിൽ വന്നത്. സുഡാന് ആവശ്യമുള്ള സഹായങ്ങൾ ഉൾപ്പടെ യു.എൻ നൽകുന്നുണ്ട്.
നേരത്തെ സമാനമായ രീതിയിൽ ഇന്ത്യൻ സൈനികരും ഫ്രഞ്ച് സൈന്യവും തമ്മിൽ വടംവലി മത്സരത്തിൽ ഏർപ്പെട്ടിരുന്നു. സംയുക്ത സൈനികാഭ്യാസമായ ശക്തി 2024ന്റെ ഭാഗമായിട്ടായിരുന്നു വടംവലി. മേഘാലയയിൽ വെച്ചാണ് ഇരു രാജ്യങ്ങളുടെ സൈനികരും തമ്മിലുള്ള വടംവലി നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.