Posted On
date_range Updated On
date_range മകളെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ജീവനൊടുക്കി
ന്യൂയോർക്: യു.എസിൽ 14 വയസ്സുള്ള മകളെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ജീവനൊടുക്കി. ഭൂപീന്ദർ സിങ് (57) ആണ് മകൾ ജസ്ലീൻ കൗറിനെയും 55 വയസ്സുള്ള മഞ്ജീത് കൗറിനെയും ആൽബനിയിലെ വസതിയിൽ കൊലപ്പെടുത്തിയത്.
ഇരുവർക്കും നേരെ വെടിയുതിർത്ത ശേഷം സ്വയം നിറയൊഴിക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയാണ് സംഭവം. ഇവരുടെ വീട്ടിലുണ്ടായിരുന്ന രശ്പാൽ കൗർ എന്നയാൾ പരിക്കുകളോടെ രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.