Posted On
date_range Updated On
date_range അമേരിക്കയിലെ മാളിൽ വെടിവെപ്പിൽ കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരിയും
ഹൂസ്റ്റൺ: അമേരിക്കയിലെ ടെക്സസിലുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ട എട്ടു പേരിൽ ഇന്ത്യക്കാരിയായ യുവ എൻജിനീയറും. 27കാരിയായ ഐശ്വര്യ തതികോണ്ടയാണ് കൊല്ലപ്പെട്ടത്. ടെക്സസിലെ പെർഫെക്ട് ജനറൽ കോൺട്രാക്ടേഴ്സിൽ പ്രൊജക്ട് എൻജിനീയറായിരുന്നു.
ടെക്സസിലെ മാളിലാണ് വെടിവെപ്പുണ്ടായത്. ഇവിടെ സുഹൃത്തിനൊപ്പം ഷോപ്പിങ്ങിനെത്തിയതായിരുന്നു ഐശ്വര്യ. രണ്ടു വർഷമായി ഇവിടെയാണ് ഐശ്വര്യ ജോലി ചെയ്യുന്നത്. മൃതദേഹം ഇന്ത്യയിലെത്തിക്കാൻ കുടുംബം ശ്രമം തുടങ്ങിയിട്ടുണ്ട്.
രംഗറെഡ്ഡി ജില്ലാ ജഡ്ജിയുടെ മകളാണ് ഐശ്വര്യ. സംഭവത്തിന് കുറച്ചുമുമ്പ് ഐശ്വര്യ നാട്ടിലേക്ക് വിളിച്ച് കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു.
അതേസമയം, 33-കാരനായ മൗറീഷ്യോ ഗാർസിയ എന്നയാളാണ് വെടിവെപ്പ് നടത്തിയത്. ഇയാളെ മാളിൽവെച്ച് തന്നെ പൊലീസ് കൊലപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.