Posted On
date_range Updated On
date_range ഇംറാൻ ഖാന്റെ അടുത്ത അനുയായി പാർട്ടിയുണ്ടാക്കി
പെഷാവർ: പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പാകിസ്താൻ തെഹ്രീകെ ഇൻസാഫ് പാർട്ടി നേതാവുമായ ഇംറാൻ ഖാന്റെ അടുത്ത അനുയായിയും മുൻ പ്രതിരോധമന്ത്രിയുമായ പർവേസ് ഖത്തക് പുതിയ പാർട്ടിയുണ്ടാക്കി. പാകിസ്താൻ തെഹ്രീകെ ഇൻസാഫ് (പി.ടി.ഐ) പാർലമെന്റേറിയൻസ് എന്നാണ് പുതിയ പാർട്ടിയുടെ പേര്.
ഇംറാന്റെ പാർട്ടിയുടെ സെക്രട്ടറി ജനറലും ഖൈബർ പഖ്തൂൻക്വ പ്രവിശ്യ മുഖ്യമന്ത്രിയുമായിരുന്നു പർവേസ് ഖത്തക്. അച്ചടക്ക നടപടിയുടെ ഭാഗമായി കഴിഞ്ഞയാഴ്ച അദ്ദേഹത്തെ പി.ടി.ഐയിൽനിന്ന് പുറത്താക്കിയിരുന്നു. മുൻ പാർലമെന്റ് അംഗങ്ങൾ ഉൾപ്പെടെ പാർട്ടി രൂപവത്കരണ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.