Posted On
date_range Updated On
date_range അമേരിക്കയില്‍ പൊലീസുകാരന്‍ വെടിയേറ്റ് മരിച്ചു
വാഷിങ്ടണ്‍: അമേരിക്കയിലെ ഹൂസ്റ്റണില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു. മറ്റൊരു പൊലീസുകാരനും അക്രമിക്കും അടക്കം മൂന്നു പേര്‍ക്ക് പരിക്കേറ്റു. ടെക്‌സാസിലെ സാര്‍ജന്റ് ഹാരോള്‍ഡ് പ്രസ്റ്റണ്‍ (65) ആണ് കൊല്ലപ്പെട്ടത്.
സൗത്ത് ഹൂസ്റ്റണിലെ ഒരു വീട്ടിലായിരുന്നു സംഭവം. സ്ത്രീയും മുന്‍ഭര്‍ത്താവും തമ്മിലെ തര്‍ക്കവുമായി ബന്ധപ്പെട്ടാണ് സ്ഥലത്ത് പൊലീസ് എത്തിയത്.
വീട്ടില്‍നിന്നും തന്റെ സാധനങ്ങള്‍ എടുക്കാന്‍ സ്ത്രീയെ ഇവരുടെ മുന്‍ഭര്‍ത്താവ് എല്‍മര്‍ മന്‍സാനോ സമ്മതിച്ചിരുന്നില്ല. ചൊവ്വാഴ്ച ഇതേ ആവശ്യവുമായി പൊലീസിനും 14 വയസ്സുള്ള മകനുമൊപ്പം സ്ത്രീ വീട്ടില്‍ എത്തുകയായിരുന്നു.
ഇവര്‍ക്കുനേരെ തോക്കുമായെത്തി മുന്‍ ഭര്‍ത്താവ് വെടിവെക്കുകയായിരുന്നു. ഉദ്യോഗസ്ഥന് തലയിലും തോളിലുമാണ് വെടിയേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.