Source: AP
Posted On
date_range Updated On
date_range ഹോങ്കോങ്ങിൽ പ്രക്ഷോഭകന് ഒമ്പതുവർഷം തടവ്; വിവാദ ദേശീയ സുരക്ഷ നിയമപ്രകാരം ശിക്ഷിക്കുന്നത് ആദ്യം
ഹോങ്കോങ് സിറ്റി: േഹാങ്കോങ്ങിൽ ജനാധിപത്യ പ്രക്ഷോഭകന് ഒമ്പതുവർഷം തടവുശിക്ഷ വിധിച്ചു. ദേശീയ സുരക്ഷ നിയമം ചുമത്തി ശിക്ഷ വിധിക്കുന്ന ആദ്യ കേസാണിത്. ടോങ് യിങ് കിറ്റ് എന്ന 24 കാരനെയാണ് ജൂലൈ ഒന്നിനു നടന്ന ജനാധിപത്യ പ്രക്ഷോഭ റാലിക്കിടെ ഒരു കൂട്ടം പൊലീസുകാരെ മോട്ടോർ സൈക്കിൾ കയറ്റി
കൊല്ലാൻ ശ്രമിച്ചു എന്നതിെൻറ പേരിൽ ഭീകരക്കുറ്റം ചുമത്തി ശിക്ഷിച്ചത്. 'ഹോങ്കോങ്ങിനെ സ്വതന്ത്രമാക്കൂ, ഇത് നമുക്കായുള്ള വിപ്ലവം' എന്ന നിരോധിക്കപ്പെട്ട ബാനറും കിറ്റ് കൈകളിലേന്തിയിരുന്നു. ഈ മുദ്രാവാക്യം ജയിൽശിക്ഷക്ക് കാരണമാകും.
ഹോങ്കോങ്ങിൽ പിടിമുറുക്കുന്നതിെൻറ ഭാഗമായി ചൈനീസ് സർക്കാരാണ് ദേശീയ സുരക്ഷ നിയമം കൊണ്ടുവന്നത്. നിയമപ്രകാരം ജനാധിപത്യത്തിനായി പ്രതിഷേധിക്കുന്നവരെ വിചാരണ കൂടാതെ തടവിലിടാൻ ഹോങ്കോങ് ഭരണകൂടത്തിന് അനുമതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.