Posted On
date_range Updated On
date_range ഇസ്രായേലിലേക്ക് േറാക്കറ്റ് തൊടുത്ത് ഹമാസ്; വ്യോമാക്രമണം നടത്തി ഇസ്രായേൽ
ജറൂസലം: ഇസ്രായേലും ഫലസ്തീനും തമ്മിലെ സംഘർഷം അതിരൂക്ഷമാകുന്നു.തുടർച്ചയായി 10 ദിവസം വ്യോമാക്രമണം നടത്തിയ ഇസ്രായേലിനെതിരെ ഹമാസ് റോക്കറ്റ് ആക്രമണം നടത്തി. വ്യാഴാഴ്ച അർധരാത്രിയും വെള്ളിയാഴ്ച പുലർച്ചയുമായാണ് സംഘർഷം നടന്നത്. ഗസ്സയിൽ നിന്ന് 12 റോക്കറ്റുകൾ ഇസ്രാേയലിലേക്ക് തൊടുത്തതായി വാർത്ത ഏജൻസികൾ പറയുന്നു.
ഇസ്രായേൽ ഗസ്സയിലെ മൂന്ന് ഹമാസ് കേന്ദ്രങ്ങളിൽ ആക്രമണം നടത്തി. ഗസ്സയിൽനിന്നുള്ള ഒമ്പതു റോക്കറ്റുകൾ തകർത്തതായും മൂന്ന് റോക്കറ്റുകൾ പതിച്ച് വീടുകൾക്കും വാഹനങ്ങൾക്കും നാശമുണ്ടായതായും ഇസ്രായേൽ സൈന്യം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.