ഗോടബയ രാജപക്സെ
Posted On
date_range Updated On
date_range തായ്ലൻഡിൽ അഭയം തേടിയ ഗോടബയയോട് പുറത്തിറങ്ങരുതെന്ന് നിർദേശിച്ചതായി റിപ്പോർട്ട്
ബാങ്കോക്ക്: സിംഗപ്പൂരിൽനിന്ന് തായ്ലൻഡിൽ അഭയംതേടിയ പുറത്താക്കപ്പെട്ട ശ്രീലങ്കൻ പ്രസിഡന്റ് ഗോടബയ രാജപക്സയോട് സുരക്ഷാ കാരണങ്ങളാൽ ഹോട്ടൽ മുറിയിൽതന്നെ കഴിയാൻ നിർദേശിച്ചതായി റിപ്പോർട്ട്. തലസ്ഥാനമായ ബാങ്കോക്കിന്റെ മധ്യഭാഗത്തുള്ള ഹോട്ടലിലാണ് ഗോടബയയുടെ താമസമെന്നാണ് വിവരം. എന്നാൽ, സ്ഥലമേതാണെന്ന് സൂചനയില്ല.
സിംഗപ്പൂരിൽ നിന്നുള്ള ചാർട്ടേഡ് വിമാനത്തിലാണ് ഗോടബയ തായ്ലൻഡിലെത്തിയത്. ഒപ്പം മൂന്ന് പേരുമുണ്ട്. സംഘം ഫൂക്കറ്റിൽ ഇറങ്ങാൻ പദ്ധതിയിട്ടിരുന്നുവെങ്കിലും വിവരംചോരുമെന്ന ആശങ്കയെ തുടർന്ന് വിമാനം ബാങ്കോക്കിലെ സൈനിക വിമാനത്താവളത്തിലാണ് ഇറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.