ഫലസ്​തീന്​ പിന്തുണയുമായി ഗൂഗ്​ളിലെ ജൂത ജീവനക്കാരുടെ സംഘടന

വാഷിങ്​ടൺ: ഫലസ്​തീനിലെ ഇസ്രായേൽ സൈനിക നടപടികളെ അപലപിച്ചും ഗസ്സക്ക്​ പിന്തുണ അറിയിച്ചും ഗൂഗ്​ളിലെ ജീവനക്കാരുടെ സംഘടനയായ ജൂഗ്​ൾ രംഗത്ത്​. ഇസ്രായേൽ ആക്രമണത്തെ പരസ്യമായി അപലപിക്കാൻ ഇവർ സി.ഇ.ഒ സുന്ദർ പിച്ചൈയോട് കത്തിൽ ആവശ്യപ്പെട്ടു.

ഗൂഗ്​ളിലെ ജൂത ജീവനക്കാരുടെ സംഘടനയായ ജൂഗ്​ളേഴ്​സ്​ ഫലസ്​തീൻ ആക്രമണത്തെ അപലപിക്കാത്തതിൽ പ്രതിഷേധിച്ച്​ രൂപവത്​കരിച്ച സംഘടനയാണ്​​ ജൂഗ്​ൾ. ഫലസ്​തീന്​ പിന്തുണ നൽകുന്നതിൽ ജീവനക്കാരെ ഏകോപിപ്പിക്കണമെന്നും ഗസ്സക്ക്​ സാമ്പത്തിക സഹായം നൽകണമെന്നും ഇവർ കത്തിൽ ആവശ്യപ്പെട്ടു. കത്തിൽ ഇതിനകം 250ലധികം ജീവനക്കാർ ഒപ്പിട്ടിട്ടുണ്ട്​. 

Tags:    
News Summary - Google's Jewish Employees' Association with support for Palestine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.