Posted On
date_range Updated On
date_range വെടിനിർത്തിയാൽ ഗസ്സ പുനർനിർമിക്കും -ഉർദുഗാൻ
അങ്കാറ: ഇസ്രായേൽ വെടിനിർത്തിയാൽ ഗസ്സയിലെ ആശുപത്രികളും സ്കൂളുകളും കെട്ടിടങ്ങളും പുനർനിർമിക്കാൻ സഹായിക്കുമെന്ന് തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. ജർമൻ സന്ദർശനത്തിനുശേഷം മടങ്ങവേ വിമാനത്തിൽ വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിനിടെ, ബന്ദികളുടെ മോചനം ആവശ്യപ്പെട്ട് ഇസ്രായേലിൽ ആയിരങ്ങൾ പങ്കെടുത്ത പ്രകടനം നടന്നു. തെൽഅവീവിൽനിന്ന് ജറൂസലമിലെ നെതന്യാഹുവിന്റെ ഓഫിസിലേക്കു നടന്ന പ്രകടനത്തിൽ ഭരണകൂടത്തിനെതിരെ മുദ്രാവാക്യം ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.