Posted On
date_range Updated On
date_range ചൂതാട്ട രാജാവ് ആൽവിൻ ചൗവിന് 18 വർഷം തടവ്
ഹോങ്കോങ്: ചൂതാട്ടകേന്ദ്രങ്ങൾ നിയമ വിധേയമായ മക്കാവുവിലെ ചൂതാട്ടരാജാവ് ആൽവിൻ ചൗവിന് 18 വർഷം തടവ്. 10,500 കോടി ഡോളറിന്റെ അനധികൃത ചൂതാട്ടം നടത്തിയെന്ന കേസിലാണ് സൺസിറ്റി ഗ്രൂപ് സ്ഥാപകൻകൂടിയായ ചൗവിന് തടവ് വിധിച്ചത്. അതിസമ്പന്നരായ ചൂതാട്ടക്കാർക്ക് സൗകര്യമൊരുക്കി നൽകിയിരുന്നത് ചൗവിന്റെ കമ്പനിയാണ്.
കുറ്റവാളി സംഘം സൃഷ്ടിച്ച് അനധികൃത ചൂതാട്ടം നടത്തി 826 കോടി ഹോങ്കോങ് ഡോളറിന്റെ നികുതി നഷ്ടമുണ്ടാക്കിയെന്നാണ് കണ്ടെത്തിയത്. ചൈനയുടെ നിയന്ത്രണത്തിലാണ് മക്കാവു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.