ഇ​റാ​ഖി​ൽ ഐ.​എ​സ്​ ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച്​ കു​ർ​ദ്​ സൈ​നി​ക​ർ ​കൊ​ല്ല​പ്പെ​ട്ടു

ബ​ഗ്​​ദാ​ദ്​: ഇ​റാ​ഖി​ലെ കു​ർ​ദി​സ്​​താ​ൻ അ​ർ​ധ സ്വ​യം​ഭ​ര​ണ​മേ​ഖ​ല​യി​ൽ ഐ.​എ​സ്​ ഭീ​ക​ര​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച്​ പെ​ഷ​മ​ർ​ഗ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു.

ശ​നി​യാ​ഴ്​​ച രാ​ത്രി ദി​യാ​ല പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ നാ​ലു​ സൈ​നി​ക​ർ​ക്ക്​ പ​രി​ക്കേ​റ്റ​താ​യി കു​ർ​ദി​സ്​​താ​ൻ റീ​ജ​ന​ൽ ഗ​വ​ൺ​മെൻറ്​ (കെ.​ആ​ർ.​ജി) അ​റി​യി​ച്ചു. ഐ.​എ​സ്​ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ സൈ​നി​ക​ർ​ക്ക്​ സ​ഹാ​യ​വു​മാ​യി പോ​യ സൈ​നി​ക വാ​ഹ​ന​ത്തി​നു​ നേ​രെ റോ​ഡ​രി​കി​ൽ സ്ഥാ​പി​ച്ച ബോം​ബ്​ പൊ​ട്ടി​െ​ത്ത​റി​ച്ചാ​ണ്​ അ​ഞ്ചു​പേ​ർ കൊ​ല്ല​പ്പെ​ട്ട​ത്. ​കാ​ര്യ​ങ്ങ​ൾ നി​യ​​​ന്ത്ര​ണ വി​ധേ​യ​മാ​യ​താ​യി പെ​ഷ​മ​ർ​ഗ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

പെ​ഷ​മ​ർ​ഗ - ഇ​റാ​ഖ്​ സേ​ന​ക​ൾ അ​ന്താ​രാ​ഷ്​​ട്ര സ​ഖ്യ​സേ​ന​യു​ടെ പി​ന്തു​ണ​യോ​ടെ സ​ഹ​ക​രി​ച്ച്​ ​പ്ര​വ​ർ​ത്തി​ക്കേ​ണ്ട അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മാ​ണി​തെ​ന്ന്​ കെ.​ആ​ർ.​ജി പ്ര​സി​ഡ​ൻ​റ്​ നി​ജീ​ർ​വാ​ൻ ഇ​ദ്​​രീ​സ്​ ബ​ർ​സാ​നി പ​റ​ഞ്ഞു.

Tags:    
News Summary - Five Kurdish soldiers killed in ISIS attack in Iraq

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.