കടപ്പാട്: https://www.timesofisrael.com/
Posted On
date_range Updated On
date_range യു.എ.ഇ കമേഴ്സ്യൽ യാത്രാവിമാനം ഇസ്രായേലിൽ
തെൽ അവീവ്: യു.എ.ഇയിൽനിന്നുള്ള ആദ്യ കമേഴ്സ്യൽ യാത്രാവിമാനം ഇസ്രായേലിൽ ഇറങ്ങി. ഇരുരാജ്യവും തമ്മിലുള്ള ബന്ധങ്ങൾ സാധാരണ നിലയിലാക്കുന്നതിെൻറ തുടർച്ചയായാണ് ഈ നടപടി.
ഇത്തിഹാദ് എയർവേസിെൻറ 9607നമ്പർ വിമാനമാണ് ബെൻ-ഗുരിയോൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിങ്കളാഴ്ച കാലത്ത് ഏഴിന് നിലംതൊട്ടത്.
വിമാനം പിന്നീട് ഇസ്രായേൽ ട്രാവൽ ആൻഡ് ടൂറിസം പ്രതിനിധികളുമായി അബൂദബിയിലേക്ക് പറന്നു. ഇരുരാജ്യവും തമ്മിൽ പതിവ് വിമാന സർവിസ് ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും ഇതിനായി ഹീബ്രു ഭാഷയിൽ വെബ്സൈറ്റ് തുടങ്ങുമെന്നും ഇത്തിഹാദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.