Posted On
date_range Updated On
date_range ഹാരിയെ മടക്കിക്കൊണ്ടു വരുമോ എന്ന് വിദ്യാർഥികൾ; ചിരിയിൽ ഉത്തരമൊതുക്കി ചാൾസ് രാജാവ്
ലണ്ടൻ: ഹാരി രാജകുമാരനെ ബ്രിട്ടനിലേക്ക് മടക്കിക്കൊണ്ടുവരുമോ എന്ന ചോദ്യത്തിന് മറുപടി പറയാതെ ചാൾസ് രാജാവ്. കിഴക്കൻ ലണ്ടനിലെ യൂനിവേഴ്സിറ്റി കോളജ് വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു ചാൾസ്. അപ്പോഴാണ് വിദ്യാർഥികളിലൊരാൾ താങ്കൾ ഹാരിയെ മടക്കിക്കൊണ്ടുവരുമോ എന്ന് ചോദിച്ചത്. 'ആരെ' എന്നായിരുന്നു ആദ്യം ചാൾസിന്റെ ചോദ്യം. പിന്നീട് ചോദ്യം മനസിലായപ്പോൾ ചിരിക്കുകയാണ് ചാൾസ് ചെയ്തത്.
അടുത്തിടെയാണ് ചാൾസും ഹാരിയും തമ്മിലുള്ള ബന്ധം വഷളായത്. 2018ലായിരുന്നു മേഗൻ മാർക്കിളും ഹാരിയും തമ്മിലുള്ള വിവാഹം. വിവാഹ ശേഷമാണ് ഹാരി രാജകുടുംബത്തിൽ നിന്നകന്നത്. ചാൾസ് രാജാവിന്റെ കിരീട ധാരണം അടുത്ത മേയിലാണ് നടക്കുക. എന്നാൽ ഹാരിയും കുടുംബവും ചടങ്ങിൽ പങ്കെടുക്കുമോ എന്ന കാര്യം ഉറപ്പില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.