‘സ്​​പൈ​ഡ​ർ​മാ​ന്’​ ​ഫ്ര​ഞ്ച്​  പൗ​ര​ത്വം; ന​ട​പ​ടി​ക​ൾ തു​ട​ങ്ങി

പാ​രി​സ്​: നാ​ലാം നി​ല​യി​ലെ ബാ​ൽ​ക്ക​ണി​യി​ൽ തൂ​ങ്ങി​ക്കി​ട​ന്ന കു​ഞ്ഞി​നെ ര​ക്ഷി​ച്ച്​ താ​ര​മാ​യ ‘സ്​​പൈ​ഡ​ർ​മാ​ൻ’ മ​മൂ​ദു ഗ​സ്സാ​ക്ക്​ ഫ്രാ​ൻ​സ്​ പൗ​ര​ത്വ​ത്തി​ലേ​ക്കു​ള്ള വാ​തി​ലു​ക​ൾ തു​റ​ന്നു. സം​ഭ​വ​ത്തി​നു​ശേ​ഷം ഫ്ര​ഞ്ച്​ പ്ര​സി​ഡ​ൻ​റ്​ ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ മ​മൂ​ദു​വി​ന്​ പൗ​ര​ത്വം വാ​ഗ്​​ദാ​നം ചെ​യ്​​തി​രു​ന്നു. ഇ​തി​നു മു​ന്നോ​ടി​യാ​യി ഇൗ 22​കാ​ര​ന്​ പ്രാ​ദേ​ശി​ക അ​ധി​കൃ​ത​ർ താ​മ​സ​ത്തി​നു​ള്ള പെ​ർ​മി​റ്റ്​ അ​നു​വ​ദി​ച്ചു. ക​ഴി​ഞ്ഞ സെ​പ്​​റ്റം​ബ​ർ മു​ത​ൽ ഫ്രാ​ൻ​സി​ൽ അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ച്ചു​വ​രു​ക​യാ​യി​രു​ന്നു മാ​ലി വം​ശ​ജ​നാ​യ  മ​മൂ​ദു. പൗ​ര​ത്വ​ത്തി​നു പു​റ​മെ പാ​രി​സ്​ ഫ​യ​ർ സ​ർ​വി​സി​ൽ മ​മൂ​ദു​വി​ന്​ പ​രി​ശീ​ല​നം ന​ൽ​കും. ഇ​തി​നാ​യു​ള്ള  ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചി​ട്ടു​ണ്ട്.
 

Tags:    
News Summary - ‘Spiderman’ of Paris: folk hero fresh off migrant trail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.