Posted On
date_range Updated On
date_range യുക്രെയ്നിൽ അഴിമതി വിരുദ്ധ പ്രവർത്തക ആസിഡ് ആക്രമണത്തിൽ കൊല്ലപ്പെട്ടു
കിയവ്: യുക്രെയ്നിലെ പ്രമുഖ അഴിമതിവിരുദ്ധ പ്രവർത്തകയും രാഷ്ട്രീയ ഉപദേശകയുമായ കാതറീന ഹാൻഡ്സ്യൂക് ആസിഡ് ആക്രമണത്തിൽ കൊല്ലപ്പെട്ടു. വീടിനു പുറത്തുവെച്ച് ഒരു സംഘം സൾഫ്യൂറിക് ആസിഡാണ് ശരീരത്തിലൊഴിച്ചത്.
ഗുരുതര പരിക്കേറ്റ ഹാൻഡ്സ്യൂകിനെ 11 അടിയന്തര ശസ്ത്രക്രിയകൾക്ക് വിധേയമാക്കിയെങ്കിലുരെക്ഷിക്കാനായില്ല. ആക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്ന അഞ്ചുപേരെ പിടികൂടിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.