കോവിഡ്​: ബ്രിട്ടനിൽ ബുധനാഴ്​ച മാത്രം മരിച്ചവർ 563

ലണ്ടൻ: ബ്രിട്ടനിൽ കോവിഡ്​ ബാധിച്ച്​ ബുധനാഴ്​ച മാത്രം മരിച്ചത്​ 563 പേർ. ഇതോടെ ബ്രിട്ടനിൽ ആകെ മരിച്ചവരുടെ എണ്ണ ം 2,352 ആയി. ഇവിടെ കോവിഡ്​ മരണ നിരക്ക്​ ഒരു ദിവസം 500 കടക്കുന്നത്​ ആദ്യമായാണ്​.

ബ്രിട്ടനിൽ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചത്​ 29,474 പേർക്കാണ്.​ ഇന്ന്​ മാത്രം സ്​ഥിരീകരിച്ചവരുടെ എണ്ണം 4,324 ഉം. ബ്രിട്ടൻ ഒരാഴ്​ചയായി ​ ലോക്ക്ഡൗണിലാണ്​. ഇവിടെ പ്രധാനമന്ത്രി ബോറിസ്​ ജോൺസണ്​ അടക്കം കോവിഡ്​ സ്​ഥിരീകരിച്ചിട്ടുണ്ട്​.

Tags:    
News Summary - UK Reports Over 500 Coronavirus Deaths In One Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.