തു​ർ​ക്കി ഹി​ത​പ​രി​ശോ​ധ​ന: പ്ര​തി​പ​ക്ഷ​ ഹ​ര​ജി ത​ള്ളി

അങ്കാറ: തുർക്കിയിൽ ഇൗ മാസം 16നു നടന്ന ഹിതപരിശോധന ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷമായ റിപ്പബ്ലിക്കൻ പീപ്ൾസ് പാർട്ടി (സി.എച്ച്.പി) സമർപ്പിച്ച  ഹരജി ഭരണഘടന കോടതി തള്ളി. പീപ്ൾസ് ഡെമോക്രാറ്റിക്, പാട്രിയോട്രിക് പാർട്ടികളും ഫലത്തിനെതിരെ ഹരജി നൽകിയിരുന്നു. 
തുർക്കിയെ  പ്രസിഡൻഷ്യൽ ഭരണക്രമത്തിലേക്ക് മാറ്റുന്നതിനുള്ള ഹിതപരിശോധനയിൽ ഭരണപക്ഷം വിജയിച്ചിരുന്നു. 

51.41 ശതമാനം വോട്ടർമാരാണ് ഹിതപരിശോധനയെ അനുകൂലിച്ചത്.  85.46 ശതമാനമായിരുന്നു പോളിങ്. ഫലത്തിൽ ക്രമേക്കടുണ്ടെന്ന് ആരോപിച്ചാണ് പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നത്. ഫലം റദ്ദാക്കുന്നതിനായി തുർക്കി  ഭരണഘടനകോടതിയെയും യൂറോപ്യൻ മനുഷ്യാവകാശ കോടതിയെയും സമീപിക്കുമെന്ന് സി.എച്ച്.പി അറിയിച്ചിരുന്നു. ഹിതപരിശോധനയുടെ ഒൗദ്യോഗിക ഫലപ്രഖ്യാപനം  മേയ് ആദ്യവാരത്തിലാണുണ്ടാവുക.

Tags:    
News Summary - turkey flag

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.