Posted On
date_range Updated On
date_range ബള്‍ഗേറിയയില്‍ ട്രെയിന്‍ പാളം തെറ്റി; അഞ്ചു മരണം
സോഫിയ: ബള്‍ഗേറിയയിലെ ഹിത്രിനോ ഗ്രാമത്തില്‍ വാതക ടാങ്കുകള്‍ കയറ്റിയ ചരക്ക് ട്രെയിന്‍ പാളം തെറ്റി അഞ്ചു പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 20ലധികം പ്രൊപലൈന്‍, പ്രൊപേന്‍ ബ്യൂട്ടേന്‍ വാതക ടാങ്കുകള്‍ കയറ്റിയ ട്രെയിനാണ് പാളം തെറ്റിയത്.
ഗ്രാമത്തിലെ റെയില്‍വേ സ്റ്റേഷനിലേക്ക് പ്രവേശിക്കവെയാണ് അപകടമുണ്ടായത്. ട്രെയിനില്‍നിന്ന് ഉരുണ്ടുപോയ രണ്ട് ടാങ്കുകള്‍ ഇലക്ട്രിക് ലൈനില്‍ കൂട്ടിയിടിച്ച് പൊട്ടിത്തെറിയുണ്ടായി. പൊട്ടിത്തെറിയില്‍ 50 വീടുകള്‍ തകര്‍ന്നു. 40 കുടുംബങ്ങളെ ഒഴിപ്പിച്ചിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.