Posted On
date_range Updated On
date_range ‘സ്പൈഡർമാന്’ ഫ്രഞ്ച് പൗരത്വം
പാരിസ്: അപ്പാർട്മെൻറിെൻറ നാലാം നിലയിലെ ബാൽക്കണിയിൽനിന്ന് താഴേക്കു തൂങ്ങിനിന്ന നാലുവയസ്സുകാരനെ രക്ഷപ്പെടുത്തിയ സ്പൈഡർമാന് ഫ്രഞ്ച് പൗരത്വം. മാലി അഭയാർഥിയായ മമൗദോ ഗസ്സാമാണ് (22) കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തിയത്. മേയിലാണ് സംഭവം നടന്നത്. പുറത്തെ ചുവരിലൂടെ സ്പൈഡർമാനെപ്പോലെ ഒരു നിലയിൽനിന്ന് മറ്റൊന്നിലേക്ക് കയറിയാണ് ഗസ്സാമ കുട്ടിയുടെ അടുത്തെത്തിയത്. ഇതോടെ ഗസ്സാമ താരമായി. ലോകത്തിെൻറ നാനാഭാഗത്തുള്ളവർ ഗസ്സാമയുടെ സാഹസികത സമൂഹമാധ്യമങ്ങളിൽനിന്ന് അറിഞ്ഞു. അദ്ദേഹത്തെ അഭിനന്ദിച്ച ഫ്രാൻസ് പ്രസിഡൻറ് ഫ്രഞ്ച് പൗരത്വം നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 2017ലാണ് ഫ്രാൻസിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.