Posted On
date_range Updated On
date_range കാറ്റിലോണിയൻ നേതാവിനെതിരെ അറസ്റ്റ് വാറണ്ടുമായി സ്പെയിൻ
ബാഴ്സലോണ: കാറ്റിലോണിയൻ നേതാവ് കാർലസ് പുജെമോണ്ടിനെതിരെ അറസ്റ്റ് വാറണ്ടുമായി സ്പെയിൻ. സ്പാനീഷ് ജഡ്ജിയായ കാർമെൻ ലാമീലയാണ് പുജെമോണ്ടിനെതിരെ അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
സ്പാനീഷ് സർക്കാർ കാറ്റിലോണിയൻ സർക്കാറിനെയും പുജെമോണ്ടിനെയും പുറത്താക്കിയതിനെ തുടർന്ന് അദ്ദേഹം ബെൽജിയത്തിലാണ് ഉള്ളതെന്നാണ് റിപ്പോർട്ട്. കാറ്റിലോണിയ സ്പെയിനിൽ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിനെ തുടർന്നാണ് സ്പെയിൻ സർക്കാറിെൻറ നടപടി.
അതേ സമയം, രാജ്യത്തെ പുതിയ സംഭവവികാസങ്ങളെ കുറിച്ച് പുജെമോണ്ട് പ്രതികരിച്ചു. ഭയന്നിട്ടല്ല താൻ സ്പെയിൻ വിട്ടത്, രാജ്യത്ത് സംഘർഷങ്ങളൊഴിവാക്കുക എന്ന ലക്ഷ്യം മുന്നിൽ നിർത്തിയാണ്. സംഘർഷങ്ങളുണ്ടാക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.