Posted On
date_range Updated On
date_range ദക്ഷിണ കൊറിയയിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പ്: മുൻകൂർ വോട്ടിങ് ആരംഭിച്ചു
സോൾ: ദക്ഷിണ െകാറിയയിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പിേലക്ക് മുൻകൂർ വോട്ടിങ് വ്യാഴാഴ്ച ആരംഭിച്ചു.പുറത്താക്കിയ മുൻ പ്രസിഡൻറ് പാർക് ഗ്യൂൻഹൈയുടെ ഒഴിവിലേക്ക് ചൊവ്വാഴ്ചയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി രാജ്യത്താകമാനമുള്ള 3,510 പോളിങ് കേന്ദ്രങ്ങളിൽ ജനങ്ങൾക്ക് വോട്ട് രേഖപ്പെടുത്താമെന്ന് ദേശീയ തെരഞ്ഞെടുപ്പ് കമീഷൻ പറഞ്ഞു.
ദക്ഷിണ കൊറിയിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പിനുമുമ്പ് വോട്ടിങ് നടത്തുന്നത് ഇതാദ്യമായാണ്. കഴിഞ്ഞ വർഷങ്ങളിൽ പാർലമെൻറ്, മേയർ തെരഞ്ഞെടുപ്പുകളിൽ ഇത്തരത്തിൽ വോട്ടിങ് നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.