ബോംബിടുന്നവർ മുസ്​ലിം പുരുഷൻമാർ; അവരെ കൈകാര്യം ചെയ്യണം -റയൻ എയർ സി.ഇ.ഒ


ലണ്ടൻ: മുസ്​ലിങ്ങൾക്കെതിരെ വംശീയാധിക്ഷേപം നടത്തിയതി​​​െൻറ പേരിൽ പ്രമുഖ വിമാന കമ്പനിയായ​ റയൻ എയറി​​​െൻറ സി.ഇ.ഒ മൈഖൽ ഒലയറിക്കെതിരെ വിവാദം പുകയുന്നു. വിമാനയാത്രയിലടക്കം ബോംബാക്രമണങ്ങൾ നടത്തുന്നതെല്ലാം മുസ്​ലിങ്ങള ാണെന്ന പരാമർശത്തിനെതിരെയാണ്​ ഒലയറി​ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ നിന്നടക്കം വിമർശനമുയരുന്നത്​. ടൈംസ്​ ഓഫ്​ ലണ ്ടൻ എന്ന പത്രത്തിന് വേണ്ടി എർപോർട്ട്​ സുരക്ഷ എന്ന വിഷയത്തിൽ സംസാരിക്കവേയാണ് അദ്ദേഹം വിവാദ പ്രസ്​താവന നടത്തി യത്​.

ആരാണ്​ ബോംബർമാർ..? അത്​ വിമാനത്തിൽ ഒറ്റക്ക്​ യാത്ര ചെയ്യുന്ന അവിവാഹിതരായ പുരുഷൻമാരായിരിക്കും. നിങ്ങൾ കുടുംബവും കുട്ടികളുമൊന്നിച്ച്​ യാത്ര ചെയ്യുകയാണെങ്കിൽ എല്ലാം ബോംബിട്ട്​ തകർക്കാനുള്ള സാധ്യത വിരളമാണ്​. പൊതുവിൽ മുസ്​ലിം മത വിഭാഗത്തിലുള്ള ഒറ്റക്ക്​ യാത്ര ചെയ്യുന്ന പുരുഷൻമാരെയാണ്​​ ഈ കാര്യത്തിൽ ഭയപ്പെടേണ്ടതെന്നും മുപ്പത്​ വർഷം മുമ്പ്​ അത്​ ഐറിഷുകാരായിരുന്നുവെന്നും റയൻ എയർ സ്ഥാപകൻ പറഞ്ഞു. അവരാണ്​ നാം നേരിടുന്ന അപകടമെങ്കിൽ ആ അപകടത്തെ കൈകാര്യം ചെയ്യണമെന്നും അഭിമുഖത്തിൽ അയാൾ പറയുന്നുണ്ട്​.

മുമ്പ്​ റയൻ എയറിൽ ​കക്കൂസ്​ ഉപയോഗിക്കുന്നവരിൽ നിന്ന്​ പണമീടാക്കണമെന്ന്​ പറഞ്ഞതി​​​െൻറ പേരിൽ ഒലയറി സമൂഹ മാധ്യമങ്ങളിൽ നിന്നടക്കം അധിക്ഷേപം നേരിട്ടിരുന്നു. വിമാനത്തിൽ യാത്ര ചെയ്യുന്ന തടിച്ച ശരീരമുള്ളവരിൽ നിന്ന്​ ‘ഫാറ്റ്​ ടാക്​സ്’​ ഈടാക്കണമെന്ന്​ പറഞ്ഞതും വിവാദമായിരുന്നു.

വംശീയതയെ പ്രോത്സാഹിപ്പിക്കുകയാണ്​ ഒലയറിയെന്ന്​ ലേബർപാർട്ടി എം.പി ഖാലിദ്​ മഹ്​മൂദ്​ ടൈംസിനോട്​ പ്രതികരിച്ചു. ജർമനിയിൽ ഒരു വെള്ളക്കാരൻ ഈ ആഴ്​ച എട്ട്​ പേരെ കൊന്നു. വെളുത്ത വർഗക്കാരെയൊന്നാകെ ഫാഷിസ്റ്റുകളെന്ന്​ നമുക്ക്​ മുദ്രകുത്താൻ സാധിക്കുമോ..? അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസ്​താവനയെ എതിർത്തും​ പ്രമുഖ ബജറ്റ്​ എയർലൈനായ റയൻ എയറിനെ ബഹിഷ്​കരിക്കാനും ആഹ്വാനവുമായി നിരവധിപേർ എത്തിയിട്ടുണ്ട്​.

Tags:    
News Summary - Ryanair boss racist remarks-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.